കര്‍ത്താവിന്റെ വചനം പരാജയപ്പെടുകയില്ല. വചനം പ്രഘോഷിക്കുന്നിടത്ത് അവിടുത്തെ ശക്തി വ്യാപരിക്കും. അത് സംഭവിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കാരണം പാഴായികിടന്ന, ശൂന്യമായി കിടന്ന ഭൂമിയില്‍ ദൈവത്തിന്റെ ചൈതന്യം ദൈവത്തിന്റെ കാറ്റ്, റൂഹ ചലിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു വാക്ക് പുറപ്പെട്ടു. “ഉണ്ടാകട്ടെ.”
ദൈവത്തിന്റെ വചനം ശക്തമായി പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നപ്പോഴാണ്. ദൈവത്തിന്റെ വചനം ക്രിയേറ്റീവായി മാറുന്നത്, ദൈവത്തിന്റെ വചനം സൃഷ്ടിക്കുന്നത്, ദൈവത്തിന്റെ വചനംചലിക്കുന്നത്, ദൈവത്തിന്റെ വചനം മാറ്റം വരുത്തുന്നത് ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരിക്കുന്നിടത്താണ്. ദൈവത്തിന്റെ വചനം ശക്തമായി പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവാത്മാവിന്റെ ചലനം ഉണ്ടാകണം.