വാഷിംങ്ടണ്‍: ഡിസംബര്‍ 15 നുള്ളില്‍ രൂപതയിലെ എല്ലാ വൈദികരും വോളന്റിയേഴ്‌സും നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ബ്രിസ്‌ബെയ്ന്‍ അതിരൂപതയുടെ അന്ത്യശാസന. വൈദ്യശാസ്ത്രപരമായി ഒഴിവുകള്‍ ഇല്ലാത്തവരെല്ലാം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. വാക്‌സിനേഷന്‍ റിസ്‌ക്ക് സാധ്യതകള്‍ കുറയ്ക്കുംഎന്ന് വ്യക്തമായ സാഹചര്യത്തില്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ച്ച് ബിഷപ് മാര്‍ക്ക് കോളറിഡ്ജ് പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു.
രൂപതയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ക്കും നിയമം ബാധകമാണ്. രണ്ടുവട്ടം വാക്‌സിന്‍ സ്വീകരിക്കാത്ത വൈദികരും ഡീക്കന്മാരും വിശ്വാസികള്‍ക്കുള്ള കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമെന്നും വിശ്വാസികള്‍ക്കുവേണ്ടി എല്ലാവരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ് ആവശ്യപ്പെടുന്നു,
ബ്രിസ്‌ബെന്‍ അതിരൂപതയില്‍ 98 ഇടവകകളും 144 സ്‌കൂളുകളും 109 വൃദ്ധമന്ദിരങ്ങളുമുണ്ട്, 22,000 പേര്‍ അതിരൂപതയിലെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്,