Wednesday, October 9, 2024
spot_img
More

    കാന്‍സര്‍ കിടക്കയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച് ദിവ്യബലി അര്‍പ്പിച്ച വൈദികന്‍ നിത്യസമ്മാനത്തിനായി യാത്രയായി

    വാഴ്‌സോ: കാന്‍സര്‍ രോഗകിടക്കയില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ച് ദിവ്യബലി അര്‍പ്പിച്ച പോളീഷ് യുവവൈദികന്‍ ഫാ. മൈക്കിള്‍ ലോസ് ഇഹലോകവാസം വെടിഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു ഫാ. മൈക്കിളിന്റെ മരണം.

    കാന്‍സര്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന് ഈ ഭൂമിയില്‍ വച്ച് ഒരാഗ്രഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വൈദികനാകുക. മൈക്കിളിന്റെ തീവ്രാഭിലാഷം തിരിച്ചറിഞ്ഞ അധികാരികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുവാദത്തോടെ ഡീക്കന്‍ പട്ടവും പൗരോഹിത്യവും ഒരുമിച്ചു നല്കുകയായിരുന്നു. മെയ് 24 ആയിരുന്നു സവിശേഷമായ ആ ദിനം. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു രോഗകിടക്കയില്‍ വച്ചുള്ള പൗരോഹിത്യസ്വീകരണ വാര്‍ത്ത നല്കിയത്.

    ഇപ്പോഴിതാ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി ഫാ. മൈക്കിള്‍ ദൈവപിതാവിന്റെ പക്കലേക്ക് യാത്രയായിരിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!