വല്ലാര്‍പാടം: പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൡനോട് അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയില്‍ മരിയന്‍ കണ്‍വന്‍ഷന്‍ നടക്കും. ഡിസംബര്‍ 7,8,9 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെയായിരിക്കും കണ്‍വന്‍ഷന്‍. ഫാ. ജോസ് പുതിയേടത്ത്, ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍, ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. ഷാര്‍ലോ ഏഴാനിക്കാട്ട്, ഫാ. ഷാജന്‍ തേര്‍മഠം, ഫാ, ഫിലിപ്പ് കാരിക്കശ്ശേരി, ഫാ. ആന്റണി മരിയ വെള്ളാപ്പള്ളി, ഫാ. വിപിന്‍ ചൂതം പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. ബിഷപ് എമിരത്തൂസ് റവ ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഡിസംബര്‍ എട്ടിന് തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496226404,8330086404