കൊച്ചി: ഏകീകൃത കുര്‍ബാന അര്‍പ്പണരീതി എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മെട്രോപ്പോലീറ്റന്‍ വികാരി ഒഴിവു നല്കിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും വത്തിക്കാനില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിനഡിന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ലെന്നും അതേപടി നിലനില്‍ക്കുന്നുവെന്നും മാര്‍ ആലഞ്ചേരി സര്‍ക്കുലറില്‍ പറഞ്ഞു. സഭാത്മകതയിലും കൂട്ടായ്മയിലും അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവച്ചു സിനഡ് തീരുമാനം നടപ്പിലാക്കാന്‍ സഭാമക്കള്‍ ഏവരെയും ആഹ്വാനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.