കൊച്ചി: സീറോ മലബാര്‍ സിനഡ് തീരുമാനിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണരീതി ഇന്നുമുതല്‍ നടപ്പിലാക്കുമെന്ന് ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലക്കാട്,താമരശ്ശേരി, മാനന്തവാടി, തലശ്ശേരി രൂപതകളിലെ മെത്രാന്മാര്‍ അറിയിച്ചു. പുതിയ കുര്‍ബാന പുസ്തകം ഇന്നുമുതല്‍ ഉപയോഗിക്കും. കോതമംഗലം രൂപതയില്‍ നിലവിലുള്ള് പകുതി ജനാഭിമുഖം, പകുതി അള്‍ത്താര അഭിമുഖം എന്ന കുര്‍ബാന രീതി തുടരും. ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും. വൈദിക കൂട്ടായ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.