Saturday, December 7, 2024
spot_img
More

    മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ ഘരോവോ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

    തൃശൂര്‍: സീറോ മലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട് ചില വൈദികര്‍ ശനിയാഴ്ച രാത്രി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഘരാവോ ചെയ്ത സംഭവത്തില്‍ വ്യാപകപ്രതിഷേധം. എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോണ്‍ഗ്രസ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

    വിശ്വാസരഹിതമായ പ്രവൃത്തികള്‍ വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് വിശ്വാസതകര്‍ച്ചയ്ക്കു കാരണമാകുമെന്നും വിശ്വാസികളെ ദുര്‍മാര്‍ഗ്ഗത്തിലേക്കു നയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. പുറത്തുനിന്നും അകത്തുനിന്നും സഭയെ ആക്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായി നിലനില്ക്കുകയാണ് വേണ്ടത്. പ്രാദേശികവാദങ്ങള്‍ ഉപേക്ഷിച്ച് ഐകരൂപ്യത്തില്‍ ആരാധന നടത്താന്‍ സഭ തീരുമാനിച്ചപ്പോള്‍ അതിനെതിരെ വൈദികര്‍ ഇങ്ങനെ പ്രതിഷേധിക്കാന്‍ പാടില്ലായിരുന്നുവെന്നും യോഗം നിരീക്ഷിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!