കൊച്ചി: ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ യോഗം ഇന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ രാവിലെ 10 ന് നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമനെയും മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയെയും അനുമോദിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പേട്രിയാര്‍ക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും. കേരളത്തിലെ സാമൂഹ്യപ്രശ്‌നങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യുമെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി റവ. ഡോ ജോര്‍ജ് മഠത്തിപ്പറമ്പില്‍ അറിയിച്ചു.