കൊച്ചി: കാനന്‍ നിയമം 1538 പ്രകാരമുള്ള ഇളവുകള്‍ താല്ക്കാലികവും പ്രാദേശികവുമാണെന്നും അത് കൂട്ടായ്മയ്ക്ക് എതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍. ഏകീകരിച്ച വിശുദ്ധ കുര്‍ബാനക്രമം നടപ്പില്‍ വന്നതോടെ ദശാബ്ദങ്ങളായുളഅള സീറോ മലബാര്‍ സഭാമക്കളുടെ പ്രതീക്ഷകള്‍ സഫലമായിരിക്കുകയാണ്. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയുടെ തുടക്കത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അര്‍ത്ഥപൂര്‍ണ്ണമാണ്.
രണ്ടുരൂപതകളില്‍ മാത്രമേ നിര്‍ദ്ദിഷ്ട സിനഡ് ക്രമം നടപ്പിലാക്കാന്‍ സാവകാശം ആവശ്യമായി വന്നുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്, സീറോമലബാര്‍ സഭയിലെ മറ്റെല്ലാ രൂപതകളും നടപ്പിലാക്കിയ ഏകീകൃത ബലിയര്‍പ്പണരീതിയിലേക്ക് ഇപ്പോള്‍ സാവകാശം നല്കിയിരിക്കുന്ന രൂപതകളും കൂടി താമസംവിനാ കടന്നുവരും.
ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കാന്‍ സാവകാശം ആവശ്യമുള്ള രൂപതകള്‍ക്ക് 202 ഏപ്രില്‍ മാസംവരെ സിനഡ് സമയം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരാനുള്ള അവസരമാണ് ഏകീകൃത ബലിയര്‍പ്പണരീതി നടപ്പിലാക്കിയതിലൂടെ സഭയ്ക്ക് കൈവന്നിരിക്കുന്നത്. മീഡിയാ കമ്മീഷന്‍ വ്യക്തമാക്കി.