ചങ്ങനാശ്ശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെ മാര്‍ ജോസഫ് പവ്വത്തില്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നടന്ന യോഗത്തില്‍ സീറോ മലബാര്‍, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മ,സിഎസ്‌ഐ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, തൊഴിയൂര്‍ എന്നീ ക്രിസ്ത്യന്‍ സഭകളുടെ പ്രതിനിധികളായ മെത്രാന്മാര്‍ പങ്കെടുത്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു.