പുന്നത്തുറ: പുന്നത്തുറ വെള്ളാപ്പള്ളി ഇടവക ദേവാലയ ശതാബ്ദിയോട് അനുബന്ധിച്ച് സ്ഥാപകന്‍ പുണ്യശ്ലോകനായ ജോണ്‍ പോറ്റേടത്തിലച്ചന്റെ സ്മരണാര്‍ത്ഥം നടത്തുന്ന അഖില കേരള ബൈബിള്‍ സഭാചരിത്ര ക്വിസ് മത്സരം രണ്ടിന് രാവിലെ 11 നടക്കും. ഒന്നാം സമ്മാനമായി പതിനായിരം രൂപയും എവര്‍ റോളിംങ് ട്രോഫിയും നല്കും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഏഴായിരം രൂപയും എവര്‍ റോളിംങ് ട്രോഫിയും അയ്യായിരം രൂപയും എവര്‍ റോളിംങ് ട്രോഫിയും നല്കും. നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് നാലായിരം, മൂവായിരം, രണ്ടായിരം രൂപ ക്രമത്തിലും സമ്മാനങ്ങള്‍ നല്കും.
10 വരെ സ്ഥാനക്കാര്‍ക്ക് ആയിരം രൂപയും പ്രോത്സാഹന സമ്മാനങ്ങളും നല്കും. രജിസ്‌ട്രേഷന്‍ ഫീ, 200 രൂപ. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ 8547128524,
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പ്ര- 6282697177,സിസ്റ്റര്‍ ലിസ് 8281687854, സിബി 9495048190