ജലന്ധര്‍: മലയാളി കന്യാസ്ത്രീയെ കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാക്കുലറ്റൈന്‍ സന്യാസിനിയായ സിസ്റ്റര്‍ മേരി മേഴ്‌സി( 30) യാണ് മരണമടഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. എന്നാല്‍ മരണത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്ന് സിസ്റ്ററുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ സന്തുഷ്ടയായിരുന്നുവെന്നും പിതാവ് പറയുന്നു. അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഇടവകാംഗമാണ് സിസ്റ്റര്‍ മേരി. നവംബര്‍ 30 നാണ് സിസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാക്കുലൈറ്റന്‍ സന്യാസിനി സമൂഹം ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനാണ്. 1881 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.