വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സൈപ്രസ്- ഗ്രീസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. മാര്‍പാപ്പയുടെ 35-ാമത് അന്താരാഷ്ട്ര അപ്പസ്‌തോലിക പര്യടനമാണ് ഇത്. ഇന്ന് രാവിലെ റോമില്‍ നിന്ന് പുറപ്പെടുന്ന പാപ്പ, തെക്കന്‍ സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തിലാണ് ഇറങ്ങുന്നത്. ഔദ്യോഗികസ്വീകരണത്തിന് ശേഷം മാറോനീത്താ സഭയുടെ കത്തീഡ്രലില്‍ സ്വീകരണം. തലസ്ഥാനമായ നിക്കോസിയായിലേക്ക് പോകുന്ന പാപ്പയ്ക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വാഗതസമ്മേളനം ഒരുക്കും.
നാളെ സൈപ്രസ് ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പുമായി കണ്ടുമുട്ടും. അഭയാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളെയും പാപ്പ കാണും. ശനിയാഴ്ചയാണ് ഗ്രീസ് സന്ദര്‍ശനം. ഞായറാഴ്ച ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാര്‍പാപ്പ റോമിലേക്ക് മടങ്ങും.