പാലാ: എംജി യൂണിവേഴ്‌സിറ്റിയില്‍ എംഎ സുറിയാനി കോഴ്‌സ് പ്രൈവറ്റായി അനുവദിച്ചുകൊണ്ട് ഓര്‍ഡര്‍ പുറപ്പെടുവിച്ചു.
ഏതെങ്കിലും ഡിഗ്രി ഉള്ളവര്‍ക്ക് എംഎ സുറിയാനി കോഴ്‌സിന് പ്രൈവറ്റ് ആയി ചേര്‍ന്നുപഠിക്കാം. അഡ്മിഷന്‍ നടപടികള്‍ സംബന്ധിച്ച സര്‍വകലാശാല അറിയിപ്പ് വൈകാതെയുണ്ടാകും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 09.11.2021 തീയതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, 2019 പി.ജി സിഎസ്എസ് റെഗുലേഷന്‍ പ്രകാരം എംഎ സിറിയക് പ്രോഗ്രാമിന് അംഗീകൃത സിലബസ് ഉളളതിനാല്‍ 2021-2022 അധ്യയനവര്‍ഷം മുതല്‍ എംഎ സിറിയക് പ്രോഗ്രാമിന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം പരാമര്‍ശം(3) പ്രകാരം തീരുമാനിക്കുകയായിരുന്നു.