‘
നൈജീരിയ: ആരാധനകള്‍ നടത്താനോ ദേവാലയങ്ങളിലെത്തി പ്രാര്‍ത്ഥിക്കാനോ നൈജീരിയായിലെ ക്രൈസ്തവര്‍ ഭയക്കുന്നു. ദേവാലയങ്ങളില്‍ എത്തുമ്പോള്‍ ആക്രമിക്കപ്പെടാനും തട്ടിക്കൊണ്ടുപോകാനുമുള്ള സാധ്യതകളും ദേവാലയം തന്നെ ആക്രമിക്കപ്പെടുമോയെന്ന ആശങ്കയുമാണ് ഇതിന് പിന്നിലെ കാരണം. ദേവാലയങ്ങള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ അക്രമം നേരിടാന്‍ തയ്യാറായിരിക്കണം എന്നാണ് ഫുലാനികളുടെ ഭീഷണി. ഈ ഭീഷണിക്ക് മുമ്പില്‍ ഭയചകിതരായി കഴിയുകയാണ് ക്രൈസ്തവര്‍.
ദേവാലയങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഫുലാനി അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ദേവാലയങ്ങള്‍ ആക്രമിക്കപ്പെടും എന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നു. ഗുവാസുവിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഭീഷണിക്കത്ത് വന്നത്.
നവംബര്‍ 19 നായിരുന്നു കത്ത് ലഭിച്ചത്. ഇപ്പോള്‍ മുതല്‍ ക്രിസ്തുമസ് സീസണ്‍ വരെയായിരിക്കും ആക്രമണം എന്ന സൂചനയുണ്ട്. ഞങ്ങള്‍ ക്രൈസ്തവരെ ആക്രമിക്കാനും തട്ടിക്കൊണ്ടുപോകാനും ആലോചനയിട്ടിരിക്കുകയാണ്. കത്തില്‍ പറയുന്നു.