ചേര്‍ത്തല: ജലന്ധറിലെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജലന്ധറില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആളപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
മരണത്തില്‍ കുടുംബം സംശയം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം. തൂങ്ങിമരിച്ചതുതന്നെയാണെന്നാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. മരണക്കുറിപ്പില്‍ സിസ്റ്റര്‍ മേരി മേഴ്‌സി പറഞ്ഞതുപ്രകാരമാണ് മൃതദേഹം നാട്ടിലേക്ക് അയ്ക്കുന്നതെന്നും അന്വേഷണവുമായി പൂര്‍ണ്ണസഹകരണത്തിന് തയ്യാറാണെന്നും മഠാധികാരികള്‍ വ്യക്തമാക്കി.
അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക സെമിത്തേരിയിലാണ് സംസ്‌കാരം നടത്തിയത്.