ഗ്രാനഡ: സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 16 രക്തസാക്ഷികളെ 2022 ഫെബ്രുവരി 26 ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. ഗ്രാനഡാ കത്തീഡ്രലില്‍ വച്ചായിരിക്കും ചടങ്ങുകള്‍. ഫാ. സൈറ്റാനോ ഗിമെനെസ് ഉള്‍പ്പടെ 16 രക്തസാക്ഷികളെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.
ഒരു അല്മായനും സെമിനാരിക്കാരനും ഒഴികെ ബാക്കിയുള്ള എല്ലാവരും വൈദികരാണ്. 1936 മുതല്‍ 1939 വരെയായിരുന്നു സ്പാനീഷ് സിവില്‍ വാര്‍. ഇക്കാലയളവില്‍ നിരവധി വൈദികര്‍ രക്തസാക്ഷികളായിട്ടുണ്ട്. അതില്‍ 11 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്. ശത്രുക്കളുടെ കൈകളില്‍ നിന്നും സുരക്ഷിതനായി രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നിട്ടും ഫാ. സൈറ്റാനോ അതിന് മുതിര്‍ന്നില്ല. ഇടവകദേവാലയം അഗ്നിക്കിരയായപ്പോള്‍ അദ്ദേഹം രണ്ടു ആഴ്ചയോളം ഒരു വീട്ടില്‍ അഭയാര്‍ത്ഥിയായി. പിന്നീട് അദ്ദേഹത്തെ പിടികൂടുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നു.
ക്രിസ്തുരാജന്‍ വിജയിക്കട്ടെ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു അന്ത്യം. 1936 ഓഗസ്റ്റ് 1 ന് ആയിരുന്നു അത്.