Wednesday, October 16, 2024
spot_img
More

    ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടോ, എങ്കില്‍ തിരുവചനം പറയുന്നത് കേള്‍ക്കൂ

    എന്തൊക്കെ പറഞ്ഞാലും ജീവിതം മനോഹരമാണ്. അല്ലേ. അക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവാന്‍ വഴിയില്ല. പ്രതീക്ഷിക്കുന്നതുപോലെ നടക്കാതെ വരുമ്പോഴാണ് ജീവിതം അസുന്ദരമായി നമുക്ക് തോന്നുന്നത്. അതെന്തായാലും ജീവിതത്തെ സ്‌നേഹിക്കുന്നവരാണെങ്കില്‍ നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. അതേക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്.

    ജീവിതത്തെ സ്‌നേഹിക്കുകയും നല്ലദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്ന് തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്ന് തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ. അവന്‍ തിന്മയില്‍ നിന്ന് പിന്തിരിഞ്ഞ് നന്മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ ( 1 പത്രോ 3:10- 11),

    ഹൃദയൈക്യം, അനുകമ്പ, സഹോദര സ്‌നേഹം, കരുണ, വിനയം എന്നിവയും ഉണ്ടായിരിക്കണമെന്ന് പത്രോസ് ശ്ലീഹ നമ്മെ ഈ ഭാഗത്ത് തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    തിന്മയ്ക്ക് തിന്മ കൊടുക്കരുത്. നിന്ദനത്തിന് നിന്ദനം കൊടുക്കരുത്. ഇതിനെല്ലാം പകരമായി അനുഗ്രഹം കൊടുക്കുക.
    എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്മാരുടെ നേരെയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ത്ഥനകളുടെ നേരെയും തുറന്നിരിക്കുന്നു. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് അവിടുന്ന് മുഖം തിരിച്ചിരിക്കുന്നു.( 1 പത്രോ 3:12)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!