Thursday, December 5, 2024
spot_img
More

    മെത്രാനായി നിയമനം, ഒരു മാസത്തിനുള്ളില്‍ രാജി


    സാന്റിയാഗോ: സാന്റിയാഗോ രൂപതയുടെ ഓക്‌സിലറി മെത്രാനായി ഒരു മാസം മുമ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. കാര്‍ലോസ് യൂജിനോയെ നിയമിച്ചത്. ജൂലൈ 16 ന് മെത്രാഭിഷേക ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയുമായിരുന്നു.

    എന്നാല്‍ നിയമന ഉത്തരവിന് പിന്നാലെ ഫാ. കാര്‍ലോസ് നടത്തിയ പ്രസംഗം വിവാദമായി. യഹൂദ ജനതയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. യഹൂദ സംസ്‌കാരം പുരുഷമേധാവിത്വം ഉള്ളതാണെന്നും ഒരുയഹൂദന്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ അയാളുടെ ഭാര്യ പത്തു ചുവടു പിന്നിലാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. എന്നാല്‍ ക്രിസ്തു ഈ പതിവ് തെറ്റിച്ചുവെന്നും സ്ത്രീകളെ അവിടുന്ന് പരിഗണിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തിരുന്നുവെന്നും സിഎന്‍എന്‍ ന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയും ചെയ്തു.

    ഇതാണ് വിവാദത്തിന് തീ കൊളുത്തിയത്. പിന്നീട് ഫാ. കാര്‍ലോസ് യഹൂദജനതയോട് മാപ്പു പറയുകയും ചെയ്തിരുന്നു. എങ്കിലും വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവാദങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ രാജി സ്വീകരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!