പാലാ: സിംഹങ്ങളുടെ കൂട്ടത്തില്‍ ജീവിക്കുമ്പോഴാണ് ജീവിക്കാന്‍ പഠിക്കുന്നത് എന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ ടൗണ്‍ കപ്പേളയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ നേരിടാന്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അതിജീവിക്കാന്‍ തിരുനാള്‍ നമുക്ക് ശക്തി നല്കും. നാനാജാതി മതസ്ഥരായ മരിയഭക്തര്‍ക്ക് സമാധാനവും നന്മയും പ്രദാനം ചെയ്യുന്നതാണ് അമലോത്ഭവജൂബിലി തിരുനാള്‍. ആര്‍ക്കും സ്വീകരിക്കാവുന്ന ദൈവാരാധനയുടെ മുഖമാണ് പരിശുദ്ധ കന്യാമറിയം. ദൈവം ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെയെന്ന് പരിശുദ്ധ കന്യാമറിയം പറഞ്ഞു. നിശ്ശബ്ദതയില്‍ ദൈവത്തെ സ്വീകരിക്കാന്‍ മറിയം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
സത്യത്തിന്റെ സൗന്ദര്യമാണ് നമ്മുടെ ആരാധന ക്രമം. അതു തോമാശ്ലീഹായുടെ പൈതൃകം ഉയര്‍ത്തിപിടിക്കുന്നതാണ്.അത് പാലിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. അദ്ദേഹം പറഞ്ഞു.