Saturday, October 5, 2024
spot_img
More

    മതപീഡനം, നമ്മുടെ നിശ്ശബ്ദത അപമാനകരം

    മതപീഡനത്തെ സംബന്ധിച്ച് നമ്മള്‍ പുലര്‍ത്തുന്ന നിശ്ശബ്ദത അപമാനകരമാണെന്ന് മാര്‍ക്ക് റെഡ്മാന്‍. എ്‌യ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പബ്ലിക് അഫയേഴ്‌സ് ആന്റ് റിലീജിയസ് ഫ്രീഡം ഡയറക്ടറാണ് ഇദ്ദേഹം.

    ലോകത്തിന്റെ ഏതു കോണിലും മതവിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രൈസ്തവര്‍. യുനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്റെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം, പ്യൂ റിസേര്‍ച്ച് സെന്റര്‍, എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ശരിവയ്ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രൂരമായ വംശഹത്യ നടന്നതിന് നാം സാക്്ഷ്യം വഹിച്ചു.

    ഇറാക്കിലും സിറിയായിലുമുള്ള ക്രൈസ്തവ വംശഹത്യയും മ്യാന്‍മാറിലെ രോഹിന്‍ഗയ മുസ്ലീം വംശഹത്യയും. ആഫ്രിക്കയിലും ക്രൈസ്തവവംശഹത്യ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഈ സാഹചര്യങ്ങളിലെല്ലാം നാം നിശ്ശബ്ദത പാലിച്ചിരിക്കുകയാണ്. ഇത് അപമാനകരമാണ്.

    മതവിഭാഗങ്ങളെ പിറവിയാല്‍ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് 2003 ല്‍ ഇറാക്കിലെ ക്രൈസ്തവര്‍ 1.3 മില്യനായിരുനനു. ഇന്നത് മൂന്നുലക്ഷമായി കുറഞ്ഞു. ഇങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മതപീഡനങ്ങളെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്ക് തിരിക്കാനാണ് ഓഗസ്റ്റ് 22 നീക്കിവച്ചിരിക്കുന്നത്. ഇത് പ്രധാനപ്പെട്ട ഒരു പടിയാണ്. എന്നാല്‍ ആദ്യത്തേതു മാത്രമാണ്. അദ്ദേഹം പറഞ്ഞു.

    മതപീഡനത്തിന്റെ ഇരകളായവരെ പ്രത്യേകം അനുസ്മരിക്കാനായി നീക്കിവച്ചിരിക്കുന്ന ദിനാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അഭിമുഖത്തിലാണ് മാര്‍ക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മതപീഡനത്തിന്റെ ഇരകളായവരെ പ്രത്യേകിച്ച് ക്രൈസ്തവമതപീഡനത്തിന്റെ ഇരകളായവര്‍ക്കു വേണ്ടി ഓഗസ്റ്റ് 22 പ്രത്യേകദിനമായി ആഘോഷിക്കുകയാണ്.

    മതപീഡനത്തിന്റെ ഇരകളെ കഴിഞ്ഞ 70 വര്‍ഷമായി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായിച്ചുകൊണ്ടിരിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!