ന്യൂയോര്‍ക്ക്: അബോര്‍ഷനെതിരെ സമരം ചെയ്ത വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് നിലത്തുകൂടി വലിച്ചിഴച്ചു. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. ഫിദെലിസ് മോസിന്‍സ്‌ക്കിയെയാണ് പോലീസ് ആക്രമിച്ചത്. റെഡ് റോസ് റെസ്‌ക്യൂ ക്യാമ്പെയ്‌ന്റെ ഭാഗമായി നടത്തിയ സമരത്തിലാണ് സംഭവം.
അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയിലായിരുന്നു സമരം നടത്തിയത്. അബോര്‍ഷന്‍ ക്ലിനിക്കിലെത്തുന്ന സ്ത്രീകള്‍ക്ക് കൗണ്‍സലിംങും പ്രാര്‍ത്ഥനയും നടത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു വൈദികന്റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.