ഒരു വര്‍ഷം നീണ്ടുനിന്ന യൗസേപ്പ് പിതാവ് വര്‍ഷാചരണത്തിന് ഇന്ന് ഔദ്യോഗികമായ സമാപനം. പിതൃഹൃദയത്തോടെ എന്ന അപ്പസ്‌തോലിക് ലേഖനത്തിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് ജോസഫ് വര്‍ഷത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചത്.
ആഗോളസഭയുടെ മാധ്യസ്ഥനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ 150 ാം വര്‍ഷത്തോട് അനുബന്ധിച്ചായിരുന്നു യൗസേപ്പ് വര്‍ഷത്തിന് ആരംഭംകുറിച്ചത്. 2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെയുള്ള വര്‍ഷാചരണമാണ് ഇന്ന് ഔദ്യോഗികമായി സമാപിക്കുന്നത്. പിയൂസ് ഒമ്പതാമന്‍ പാപ്പയാണ് സെന്റ് ജോസഫിനെ ആഗോളസഭയുടെ സംരക്ഷകനായി ആദ്യമായി പ്രഖ്യാപിച്ചത്.
ജോസഫ് വര്‍ഷാചരണത്തിന് ഇന്ന് സമാപനമാകുമെങ്കിലും യൗസേപ്പിതാവിനോടുളള ഭക്തിക്കും സ്‌നേഹത്തിനും നാം ഒരിക്കലും അവസാനം കുറിക്കരുത്. കൂടുതല്‍ ആഴത്തോടെ, കൂടുതല്‍ ആത്മാര്‍ത്ഥതയോടെ യൗസേപ്പിതാവിനെ സ്‌നേഹിക്കാനുളള തുടക്കമാണ് നാം കുറിക്കേണ്ടത്.
ഉണ്ണീശോയെയും മാതാവിനെയും എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിച്ച യൗസേപ്പിതാവിന്റെ മാധ്യസ്ഥ ശക്തിയില്‍ നമുക്ക് ഉറച്ചുവിശ്വസിക്കാം. സഭയുടെയും കുടുംബങ്ങളുടെയും സംരക്ഷണം നമുക്ക് യൗസേപ്പിതാവിന് ഭരമേല്പിക്കാം.യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ പ്രചാരകരായി നമുക്ക് മാറാം.