ഇന്ന് പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ സഭ ആഘോഷിക്കുകയാണ്. 1854 ഡിസംബര്‍ എട്ടിനാണ് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ പരിശുദ്ധ അമ്മയെ അമലോത്ഭവയായി പ്രഖ്യാപിച്ചത്.
കന്യകാ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു പാപ്പായുടെ പ്രഖ്യാപനം.
പതിനൊന്നാം നൂറ്റാണ്ടു മുതല്്ക്കാണ് മാതാവിന്റെ അമലോത്ഭവതിരുനാള്‍ ആചരിക്കാന്‍ ആരംഭിച്ചത്. അതിന് മുമ്പുവരെ മറിയത്തിന്റെ ഗര്‍ഭധാരണ തിരുനാള്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പൗരസ്ത്യപാശ്ചാത്യസഭകള്‍ ഒന്നുപോലെ ഈ ആഘോഷം നടത്തിയിരുന്നു. പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തത്തില്‍ ആദികാലം മുതല്‍ക്കേ സഭ വിശ്വസിച്ചിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
പാപമാലിന്യങ്ങള്‍ കൂടാതെ ജനിച്ചു ജീവിച്ചവളായ പരിശുദ്ധ അമ്മയോട് നമ്മുടെ ജീവിതത്തെ എല്ലാവിധ പാപമാലിന്യങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം.