സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പാത്രീയര്‍ക്കീസാക്കാനുള്ള നീക്കം മുന്നോട്ട്. ഇതിന്റെ ആദ്യപടിയായി അദ്ദേഹത്തെ കാര്‍ഡിനല്‍ ബിഷപ്പായി നിയമിക്കും എന്നും അറിയുന്നു.കൂടുതല്‍ അധികാരങ്ങള്‍ നല്കി സീറോ മലബാര്‍ സഭയെ ശക്തമാക്കാന്‍ തന്നെയാണ് മാര്‍പാപ്പയുടെ നീക്കങ്ങള്‍. വിമതനീക്കങ്ങളില്‍ മാര്‍പാപ്പ കടുത്ത അതൃപ്തിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സീറോ മലബാര്‍ സഭയെ ആഗോളസഭയായി വളര്‍ത്തുന്നതില്‍ മാര്‍ ആലഞ്ചേരി വഹിച്ച പങ്ക് സുപ്രധാനമാണ്. ഇന്ന് സീറോ മലബാര്‍സഭയ്ക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്.