പാലാ: സഹോദരങ്ങളെ സഹായിക്കുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നതെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ജൂബിലി തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കുകയായിരുന്നു മാര്‍ മുരിക്കന്‍.
അത്യാവശ്യക്കാരെ സഹായിക്കാന്‍ ഓടിപ്പോകുന്ന ഒരു തിടുക്കം എപ്പോഴും പരിശുദ്ധ ദൈവമാതാവിനുണ്ടായിരുന്നു. ദൈവഹിതം നിറവേറ്റുക എന്നതു മാത്രമായിരുന്നു മറിയത്തിന്റെ ജീവിതം. പാപത്തെക്കാള്‍ ഭേദം മരണമാണെന്ന് പറയുന്ന കുട്ടികള്‍ ഇന്നിന്റെ ആവശ്യമാണ്. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അനുഭവമാണ് ജൂബിലി കപ്പേളയില്‍ എന്നുമുള്ളത്. മാര്‍ മുരിക്കന്‍ പറഞ്ഞു.