തലവാചകം കണ്ടിട്ട് ഇതെങ്ങനെ സാധിക്കും എന്ന് അമ്പരപ്പിലാണോ നിങ്ങള്‍? സാരമില്ല പറഞ്ഞുതരാം.
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും( ഏശയ്യ 58:10)
ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് തുടര്‍ന്നുപറയുന്നത്.
അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരി ചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിചെയ്തിരിക്കുന്നത്.( ഏശയ്യ 58:14)
അതെ, കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നതെന്ന വിശ്വാസത്താല്‍ നമുക്ക് കര്‍ത്താവ് ആവശ്യപ്പെടുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കാം. അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കും.