ബംഗളൂരു: കര്‍ണ്ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നു. കോലാറില്‍ തീവ്രഹിന്ദു വലതുപക്ഷ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ കത്തിക്കുകയാണ് ഇവര്‍ ചെയ്തത്. ഇതിന് പുറമെ ദേവാലയത്തില്‍ വടിവാളുമായി കയറിചെന്ന് വൈദികനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദികന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അക്രമിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷത്തിനിടയിലാണ് ക്രൈസ്തവര്‍ക്ക് നേരെ കര്‍ണ്ണാടകയില്‍ ഇതുപോലെ ആക്രമണം പതിവായത്. മതഗ്രന്ഥങ്ങള്‍ കത്തിച്ച സംഭവം ഉള്‍പ്പടെ ഈ വര്‍ഷം 38 ാമത്തെ ആക്രമണമാണ് നടന്നിരിക്കുന്നത്.