Saturday, December 7, 2024
spot_img
More

    കെസിബിസി പ്രോലൈഫ് സമിതി വലിയ കുടുംബസംഗമം മേയില്‍

    കൊച്ചി: കുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ച് മേയില്‍ പാലാരിവട്ടം പാസ്റ്റര്‍ ഓറിയന്റേഷന്‍ സെന്ററില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വലിയ കുടുംബങ്ങളുടെ പ്രതിനിധി സംഗമം കെസിബിസി പ്രോലൈഫ് സമിതി നടത്തും. ലഹയിം മീറ്റ് എന്നാണ് പേര്.

    ഇത്തരം കൂട്ടായ്മകള്‍ എല്ലാ രൂപതകളിലും നടത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് രൂപം കൊടുക്കുവാനും ഇടവകകളും കുടുംബകൂട്ടായ്മകളും മുന്നോട്ടുവരണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

    വലിയ കുടുംബങ്ങളുടെ കരുതലും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേരളസഭയില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും വൈസ് പ്രസിഡന്റ് ഡോ വര്‍ഗീസ് ചക്കാലയ്ക്കലിനും സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസിനും സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!