കാരിത്താസ് ഇന്ത്യയുടെ സ്‌പെഷ്യല്‍ കോമ്രേഡ് അവാര്‍ഡ് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിക്ക്. രാജ്യത്തെ മികച്ച സന്നദ്ധപ്രവര്‍ത്തകന് നല്കുന്ന അവാര്‍ഡാണ് ഇത്. കോവിഡ് കാലത്ത് തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലൂടെ ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി കാഴ്ചവച്ച സേവനങ്ങളുടെയും കരുതലിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം.
വൈദികരും യുവജനങ്ങളും ഉള്‍പ്പെട്ട 1500 ല്‍പരം അംഗങ്ങളുമായി രൂപീകരിച്ച സമരിറ്റന്‍ സന്നദ്ധസേവന സംഘം, കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയുമായി സഹകരിച്ച് സാധാരണക്കാര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ ലഭ്യമാക്കാന്‍ 60 ലക്ഷം രൂപ ചെലവഴിച്ച നിര്‍മ്മിച്ച കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍, മൂന്നുലക്ഷം തൂവാലകളുടെ വിതരണവുമായുള്ള തൂവാല വിപ്ലവം, മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍, ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം , ഭക്ഷണ വിതരണം എന്നിങ്ങനെ നിരവധി പദ്ധതികളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും മാര്‍ ജോസഫ് പാംപ്ലാനി മുന്‍നിരയിലുണ്ടായിരുന്നു. നിസ്തുലമായ ഇത്തരത്തിലുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുന്നത്.