ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്. വിവിധതരത്തിലുള്ള ആഘോഷങ്ങളിലൂടെയാണ് ലോകം ഈ ദിനങ്ങളിലൂടെ കടന്നുപോകുന്നത്. പലതും ബാഹ്യമായ ആഘോഷങ്ങളിലാണ് ശ്രദ്ധപതിപ്പിക്കുന്നത്.അപ്പോഴാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ചൈതന്യം മനസ്സിലാക്കാനും വീണ്ടെടുക്കാനും അതുവഴി അര്‍ത്ഥവത്തായ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കുചേരാനുമായി ഗോഡ്‌സ് മ്യൂസിക്ക് ഉണ്ണിഈശോയ്ക്ക് എന്ന ഗാനം അവതരിപ്പിക്കുന്നത്.
നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കളെ ദൈവത്തിലേക്ക് അടുപ്പിച്ചിട്ടുള്ള ഗോഡ്‌സ് മ്യൂസിക് ഇതാദ്യമായാണ് ക്രിസ്തുമസ് ഗാനം അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഉള്ളില്‍ ഉണ്ണി പിറന്നോ എന്നതാണ് ഈ ഗാനം മുന്നോട്ടുവയ്ക്കുന്ന ചോദ്യവും ധ്യാനവും. രചനയും സംഗീതവും ലിസി സന്തോഷ് നിര്‍വഹിച്ചിരിക്കുന്നു. അഖില ആനന്ദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ റെജി ജെവി ട്രിവാന്‍ഡ്രം.
ക്രിസ്തുമസ് കാലത്ത് ആലപിക്കാനും ക്രിസ്തുമസിനെ വ്യത്യസ്തമായ ധ്യാനാനുഭവത്തില്‍ സ്വീകരിക്കാനും ഈ ഗാനം ഉപകരിക്കും എന്ന കാര്യം നിശ്ചയമാണ്. ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.