മനില: ഫിലിപ്പൈന്‍സ് ആര്‍ച്ച് ബിഷപ് റോമുലോ ദെ ലെ ക്രൂസ് ദിവംഗതനായി. 74 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിന്‍ഡാനോ രൂപതയില്‍ ഏഴുവര്‍ഷത്തോളം മെത്രാനായി സേവനം ചെയ്തിരുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദവും പനിയും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്.
ഡിസംബര്‍ പത്തിനായിരുന്നു അന്ത്യം. മിന്‍ഡാനോയിലെ മുസ്ലീമുകളും ക്രൈസ്തവരും തമ്മിലുള്ള സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ആര്‍ച്ച് ബിഷപ് റോമുലോ ഏറെ ശ്രമിച്ചിരുന്നു. ഭൂമിയില്‍ അനുഭവിച്ച എല്ലാ വേദനകളില്‍ നിന്നും മോചിതനായി നിത്യസമ്മാനത്തിനായി അദ്ദേഹം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അതിരൂപതയുടെ പത്രക്കുറിപ്പ് പറയുന്നു.