മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് ഗ്വാഡെലൂപ്പെ ദേവാലയത്തിലെ തിരുനാളില്‍ പങ്കെടുക്കാനെത്തിയത് രണ്ടു മില്യന്‍ തീര്‍ത്ഥാടകര്‍. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റാണ് കണക്കുകള്‍ പുറത്തുവിട്ടത്. പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍, മെഡിക്കല്‍ രംഗത്തു നിന്നുള്ളവര്‍ എന്നിങ്ങനെ 9000 വോളന്റിയേഴ്‌സ് രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ബസിലിക്ക ദേവാലയത്തിലേക്ക് പ്രവേശിക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദം നല്കിയിരുന്നു. മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമായിരുന്നു രാത്രികാലങ്ങളില്‍ ദേവാലയപരിസരങ്ങളില്‍ തങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഗാഡ്വെലൂപ്പെ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാല്‍ വര്‍ഷം തോറും സന്ദര്‍ശകര്‍ എത്തുന്ന രണ്ടാമത്തെ ദേവാലയവും ഇതാണ്. അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂവാന്‍ ഡിയാഗോയ്ക്ക് മാതാവ് നല്കിയ പ്രത്യക്ഷീകരണത്തെ തുടര്‍ന്നാണ് ഗാഡ്വെലൂപ്പെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി പരിണമിച്ചത്.