മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ കത്തോലിക്കാപുരോഹിതനായ ഫാ. ഓസ്ട്രിയാക്കോയെ ഹെല്‍ത്ത് സെക്രട്ടറിയായി നിയമിച്ചു. മോളിക്കുലര്‍ ബയോളജിസ്റ്റായ അദ്ദേഹം എംഐറ്റിയില്‍ നിന്ന് പരിശീലനം നേടിയ വ്യക്തിയാണ്. 110 മില്യന്‍ ജനസംഖ്യയുളള ഫിലിപ്പൈന്‍സില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത് 40 മില്യന്‍ ആളുകളാണ്. 2.8 മില്യന്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കത്തോലിക്കാ സഭയും ഫിലിപ്പൈന്‍സ് പ്രസിഡന്റും തമ്മില്‍ ആശയപരമായ വിയോജിപ്പാണുള്ളത്. മയക്കുമരുന്നുവേട്ടയുടെ പേരില്‍ പ്രസിഡന്റ് നടത്തുന്ന കൊലപാതകങ്ങളെ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. പോലീസും മയക്കുമരുന്ന് സംഘവും തമ്മില്‍ നടത്തുന്ന പോരാട്ടങ്ങളില്‍ ആറായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഔദ്യോഗികകണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത് എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെടുന്നത്.