നൈജീരിയ: കാഡുന സ്റ്റേറ്റില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ സുവിശേഷപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ റവ. ഡൗഡ ബാച്ചുറാണ് കൊല്ലപ്പെട്ടത്. നവംബര്‍ നാലിനാണ് അദ്ദേഹത്തെ തന്റെ ഫാമില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഹൗസ ക്രിസ്ത്യന്‍ ഫൗണ്ടേഷനാണ് പാസ്റ്ററുടെ കൊലപാതകവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാസ്റ്ററുടെ ഭാര്യയെയും തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഭാര്യയെ വിട്ടയച്ചു. പക്ഷേ അതിന് മുമ്പു തന്നെ പാസ്റ്ററെ കൊലപ്പെടുത്തിയതായിട്ടാണ് വിവരം. തടവിലായിരുന്നപ്പോഴും അദ്ദേഹം അക്രമികളോട് സുവിശേഷം പ്രസംഗിച്ചതായി ഭാര്യ അറിയിച്ചു. ഇതില്‍ രോഷാകുലരായിട്ടാണ് അവര്‍ അദ്ദേഹത്തെ കൊന്നത്.
തീവ്രവാദികള്‍ നിരപരാധികളെ പ്രത്യേകിച്ച് ക്രൈസ്തവരെ കൊല്ലുന്നത് നൈജീരിയായിലെ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ നൈജീരിയ ഒമ്പതാം സ്ഥാനത്താണ്.