കോട്ടയം: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ( സിഎച്ച് എഐ) നെതര്‍ലന്റ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റിച്ചിങ് ലില്ലിയോനേ ഫോണ്ട്‌സ് എന്ന സംഘടനയുമായി ചേര്‍ന്ന്, ഇന്ത്യയില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌ക്കാരം ഫാ. മൈക്കിള്‍ വെട്ടിക്കാടിന് ലഭിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളാണ്. 25,000 രൂപയാണ് സമ്മാനത്തുക. സാമൂഹിക സേവനരംഗത്തും ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചയ്ക്കുമായി 24 വര്‍ഷമായി ഫാ. മൈക്കിള്‍ വെട്ടിക്കാട് സേവനം ചെയ്യുന്നു.