Friday, October 11, 2024
spot_img
More

    എരിത്രിയായില്‍ 22 കത്തോലിക്കാ ക്ലീനിക്കുകള്‍ ഗവണ്‍മെന്റ് പിടിച്ചെടുത്തു, സഭ അപലപിച്ചു

    എരിത്രിയ: എരിത്രിയായിലെ 22 കത്തോലിക്കാ ക്ലിനിക്കുകള്‍ ഗവണ്‍മെന്റ് പിടിച്ചെടുക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. ഗവണ്‍മെന്റിന്റെ ഈ നീക്കത്തില്‍ ശക്തമായ പ്രതികരണവുമായി സഭ രംഗത്തെത്തി.

    ഗവണ്‍മെന്റിന് വേണമെങ്കില്‍ ഇത്തരം സേവനങ്ങള്‍ സഭ നടത്തരുതെന്ന് പറയാന്‍ കഴിയും. പക്ഷേ സഭാവക വസ്തുക്കള്‍ സ്വന്തമാക്കുന്നത് ശരിയായ രീതിയല്ല. സഭാവക്താവ് എരിത്രിയന്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഗവണ്‍മെന്റിന്റെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും സഭയുടെ സേവനങ്ങളെ വേര്‍തിരിച്ചുകാണാനാവില്ലെന്നും കത്തില്‍ പറയുന്നു.

    ക്ലിനിക്കുകള്‍ പിടിച്ചെടുത്തതോടെ രോഗികളോട് വീടുകളിലേക്ക് മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിലിട്ടറി കെട്ടിടങ്ങള്‍ക്ക് മിലിട്ടറി കാവല്‍ നില്ക്കുകയുമാണ്.

    പിടിച്ചെടുത്ത 22 കത്തോലിക്കാക്ലീനിക്കുകളില്‍ എട്ടെണ്ണം എരിത്രിയന്‍ എപ്പാര്‍ക്കി ഓഫ് കെറെന്റേതാണ്. ഇവിടെ വര്‍ഷം തോറും നാല്പതിനായിരത്തോളം രോഗികള്‍ എത്തിയിരുന്നുവെന്നാണ് കണക്ക്.

    സഭയുടെ ആതുരശുശ്രൂഷാ സേവനങ്ങളോട് നേരത്തെയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നിഷേധാത്മകമായ സമീപനങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!