Saturday, December 7, 2024
spot_img
More

    അര്‍ത്ഥവത്തായി ക്രിസ്തുമസ് ആചരിക്കാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കൂ

    ക്രിസ്തുമസിന്റെ ഏറ്റവും അടുത്ത ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ക്രിസ്തുമസിന്.പക്ഷേ ഇപ്പോഴും ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നമ്മുക്ക് മനസിലാകാതെ പോകുന്നുണ്ടോ.. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ.. ലൗകികമായ ചിന്തകള്‍ക്ക് അടിപ്പെട്ട് ക്രിസ്തുമസിനെ സ്വീകരിക്കാനും സനേഹിക്കാനും കഴിയാത്ത അവസ്ഥയിലൂടെയാണോ നാം കടന്നുപോകുന്നത്? സാരമില്ല, പരിശുദ്ധ അമ്മയ്ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാനാവും. പരിശുദ്ധ അമ്മയെ കൂടാതെ ക്രിസ്തുമസ് ആഘോഷമില്ലല്ലോ. അതുകൊണ്ട് ക്രിസ്തുമസിന്റെ ഒരുക്കങ്ങളില്‍ പൂര്‍ണ്ണമായി പങ്കുചേരാന്‍ നമുക്ക് പരിശുദ്ധ അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.:

    ദൈവകുമാരനെ ഉദരത്തില്‍ സംവഹിക്കാനും ജന്മം നല്കാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ കന്യാമറിയമേ അമ്മയ്ക്ക് ലഭിച്ച മഹനീയദാനത്തെയോര്‍ത്ത് ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ ആദരവിന് പോലും അര്‍ഹയായിത്തീര്‍ന്ന അമ്മയെ ഞങ്ങള്‍ വണങ്ങുന്നു. മനുഷ്യാവതാരത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കുവാനും ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് ക്രിസ്തുമസിനെ മോചിപ്പിക്കാനും അമ്മ ഞങ്ങളെ സഹായിക്കണമേ. ക്രിസ്തുമസിന് വേണ്ടി ഇനിയും ആത്മീയമായി ഒരുങ്ങാന്‍ കഴിയാത്ത ഞങ്ങളുടെ പാപചിന്തകളെയും ലൗകികവ്യഗ്രതകളെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. അമ്മയുടെ ശക്തമായ മാധ്യസ്ഥത്താല്‍ ക്രിസ്തുമസിന് ഒരുങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഉണ്ണീശോ ഹൃദയത്തില്‍ വന്നുപിറക്കാന്‍ തടസ്സമായി നില്ക്കുന്ന എല്ലാറ്റിനെയും അമ്മ ഇല്ലാതാക്കണമേ. അമ്മയോടൊപ്പം ഉണ്ണീശോയെ ആരാധിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ.. വിശുദ്ധയൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!