ജറുസലേം: യേശുവിനെ നല്ല ഇടയനായി ചിത്രീകരിക്കുന്ന പുരാതന മോതിരം ഇസ്രേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പുരാതന കപ്പല്‍ച്ചേതാവശിഷ്ടങ്ങളില്‍ നിന്നാണ് ആട്ടിന്‍കുട്ടിയെ തോളില്‍ ചുമക്കുന്ന ആട്ടിടയന്‍ ബാലന്റെ രൂപം കൊത്തിയ പച്ചക്കല്ല് പതിപ്പിച്ച സ്വര്‍ണ്ണമോതിരം കണ്ടെത്തിയത്. ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തിലാണ് യേശുവിനെ നല്ലിടയനായി വിശേഷിപ്പിച്ചിരിക്കുന്നത്.
പുരാതന സീസേറിയ തുറമുഖത്തിനടുത്ത് കടലില്‍ നിന്നാണ് മോതിരം ഉള്‍പ്പടെയുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയത്.