Saturday, October 12, 2024
spot_img
More

    ഫാ. ഡൊമനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയെന്ന് കുപ്രചരണം


    കാഞ്ഞിരപ്പള്ളി: പ്രശസ്ത ധ്യാനഗുരുവും അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ. ഡൊമനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യല്‍ മീഡിയായില്‍ വ്യാപകമായ പ്രചരണങ്ങള്‍. എന്നാല്‍ ആ പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് മരിയന്‍ ധ്യാനകേന്ദ്രം വ്യക്തമാക്കി. ഈസ്താംബുളിലാണ് അദ്ദേഹം ഇപ്പോള്‍ വചനപ്രഘോഷണം നടത്തുന്നതെന്നും വൈകാതെ നാട്ടിലേക്കെത്തുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

    അടുത്തകാലത്ത് സോഷ്യല്‍ മീഡിയായിലൂടെ ഫാ. ഡൊമനിക് വാളന്മനാലിനെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ അണക്കര മരിയന്‍ ധ്യാന കേന്ദ്രം നല്കിയ പരാതിയിന്മേല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

    സോഷ്യല്‍ മീഡിയ ഇത്രമാത്രം ആക്രമിക്കുന്ന മറ്റൊരു വൈദികന്‍ ഉണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അച്ചന്റെ പ്രബോധനങ്ങള്‍ ഇഷ്ടമാകാത്ത വ്യക്തികളും സംഘടനകളുമാണ് അദ്ദേഹത്തിനെതിരെ കുപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!