ശ്രീനഗര്‍: മൂന്നു പതിറ്റാണ്ടായി അടഞ്ഞുകിടന്ന സെന്റ് ലൂക്ക്‌സ് ദേവാലയം ആരാധനയ്ക്കായി വീണ്ടും തുറന്നുകൊടുത്തു. 125 വര്‍ഷത്തെ പഴക്കമുണ്ട് ഈദേവാലയത്തിന്. ഭീകരാക്രമണത്തെ തുടര്‍ന്ന് 1990 മുതല്ക്കാണ് ദേവാലയം അടച്ചിട്ടത്.
കശ്മീരില്‍ ന്യൂനപക്ഷം മാത്രമാണ് ക്രൈസ്തവര്‍. ഹോളി ഫാമിലി റോമന്‍ കത്തോലിക്കാ പള്ളിയാണ് നിലവില്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നത്. ജമ്മുകാഷ്മീര്‍ വിനോദസഞ്ചാര വകുപ്പ് സ്മാര്‍ട്ട് സിറ്റി പദ്ധതി വഴിയാണ് ദേവാലയം നവീകരിച്ചത്.