കൊച്ചി: അള്‍ത്താര അഭിമുഖ കുര്‍ബാനയ്ക്ക് സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ സാഹചര്യത്തില്‍ വിവേകപരം ആയിരിക്കില്ലെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍. സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാര്‍ക്കുമായി അയച്ച കത്തിലാണ് മാര്‍ കരിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത കുര്‍ബാന എല്ലായിടത്തും നടപ്പാക്കണമെന്നും അതിന് ബുദ്ധിമുട്ടുള്ള എറണാകുളം- അങ്കമാലി അതിരൂപതയില്‍ എത്തുന്ന മെത്രാന്മാര്‍ക്ക് ഏകീകൃത കുര്‍ബാനയ്ക്ക് സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 20 ന് അയച്ച മറുപടിയായിട്ടാണ് 23 ന് അയച്ച കത്തില്‍ മാര്‍ കരിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അള്‍ത്താര അഭിമുഖ കുര്‍ബാനയ്ക്ക് സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം നല്കിയാല്‍ അത് ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള അതിഗൗരവമായ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്ന് ഭയപ്പെടുന്നു. അതിനാല്‍ അത്തരം നിര്‍ദ്ദേശം നല്‍കുക വിവേകപരമാവില്ല. മാര്‍ കരിയില്‍ കത്തില്‍ പറയുന്നു.