ബെംഗളൂര്/ ആഗ്ര: ക്രിസ്തുമസ് ദിനാഘോഷങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികളുടെ അക്രമവും അഴിഞ്ഞാട്ടവും. ബെംഗളൂരില്‍ നിന്നും ആഗ്രയില്‍ നിന്നുമാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കര്‍ണ്ണാടക മാണ്ഡ്യ, പാണ്ഡവപുര നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്രിസ്തുമസ് ആഘോഷമാണ് ഹിന്ദുജാഗരണ പേദിക പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.
ഡിസംബര്‍ 23 ന് സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് നാല്പതോളം പേരങ്ങുന്ന സംഘം ഇരച്ചെത്തിയത്. കുട്ടികളെ മതപരിവര്‍ത്തനം നടത്താനുള്ള പരിപാടിയാണ് ക്രിസ്തുമസ് ആഘോഷങ്ങളെന്നായിരുന്നു അവരുടെ ആരോപണം.സരസ്വതിദേവിയുടെ ചിത്രം സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിക്കുമെന്നും ഗണേശ ചതുര്‍ത്ഥി ഉത്സവം സ്‌കൂളില്‍ സംഘടിപ്പിക്കുമെന്നും ഭീഷണിയും സംഘം ഉയര്‍ത്തിയിട്ടുണ്ട്.
സമാനമായ രീതിയില്‍ തന്നെയായിരുന്നു ആഗ്രയിലും അക്രമം നടന്നത്. ഹിന്ദുക്കളെക്രൈസ്തവരാക്കി മാറ്റാനുള്ള ഏര്‍പ്പാടണ് ക്രിസ്തുമസ് ആഘോഷമെന്നും സാന്താക്ലോസ് ഒരു സമ്മാനവും കൊണ്ടുവരുന്നില്ല എന്നും മതപരിവര്‍ത്തനം അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കിയാണ് ഹിന്ദുപരിഷത്തും രാഷ്ട്രീയ ബജറംഗ് ദളും ചേര്‍ന്ന് സാന്താക്ലോസിന്റെ കോലം സെന്റ് ജോണ്‍സ് കവലയില്‍ കത്തിച്ചത്.
ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലും ക്രിസ്തുമസ് ദിനത്തില്‍ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവര്‍ ഏറ്റവും പൂജ്യമായി വിശ്വസിച്ചുപോരുന്ന ക്രിസ്തുമസ് ദിനത്തിലാണ് ഈ അക്രമങ്ങള്‍ നടന്നതെന്ന് ഏറെ വേദനാജനകമാണ്.