ബെംഗളൂര/ അംബാല: കര്‍ണ്ണാടകയിലും ഹരിയാനയിലും കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.തെക്കന്‍കര്‍ണ്ണാടകയിലെ ചിക്കബെല്ലാപ്പൂരിലും ഹരിയാനയിലെ അംബാലയിലുമാണ് കത്തോലിക്കാപള്ളികള്‍ക്ക് നേരെ ആക്രമണം നടന്നത്.
സൂസെപൈളയത്തെ സെന്‌റ് ജോസഫ് പള്ളിക്ക് മുന്നിലെ കപ്പേളയിലുള്ള വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപമാണ് തകര്‍ക്കപ്പെട്ടത്. ബെംഗളൂര് അതിരൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് പള്ളിക്ക് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
അംബാല കന്റോണ്‍മെന്റിലെ ഹോളി റെഡീമര്‍ പള്ളിയുടെ പ്രവേശന കവാടത്തിലെ ക്രിസ്തുവിന്റെ രൂപമാണ് തകര്‍ക്കപ്പെട്ടത്. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.