ഓരോ പ്രാര്‍ത്ഥനയും യഥാര്‍ത്ഥത്തില്‍ നമ്മുടെ നിലവിളികളാണ്,യാചനകളാണ്,സ ങ്കടങ്ങളാണ്. വിലാപങ്ങളും കണ്ണീരുകളുമാണ്. എന്നാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് അതേക്കുറിച്ച് അങ്ങനെ കൃത്യമായൊരു ധാരണയും വിചാരവുമുണ്ടോ. ജീവിതകാലം മുഴുവന്‍ നാം ദൈവത്തോട് നിലവിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ? ബാറുക്കിന്റെ പുസ്തകത്തില്‍ നാം അതേക്കുറിച്ച് വായിക്കുന്നത് ഇപ്രകാരമാണ്.
ഞാന്‍ സമാധാനത്തിന്റെ അങ്കി മാറ്റി യാചനയുടെ ചാക്കുടുത്തു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിത്യനായവനോട് നിലവിളിക്കും.( ബാറൂക്ക് 4:20)
ഇങ്ങനെ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് രക്ഷിക്കപ്പെടുമെന്ന പ്രത്യാശയാണ്.തുടര്‍വചനങ്ങള്‍ അക്കാര്യമാണ് വ്യക്തമാക്കുന്നത്.
എന്റെ മക്കളേ ധൈര്യമായിരിക്കുവിന്‍, ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ശത്രുകരങ്ങളില്‍ നിന്നും അവരുടെ ശക്തിയില്‍ നിന്നും അവിടുന്ന് നിങ്ങളെ മോചിപ്പിക്കും.: നിങ്ങളെ രക്ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധനായവനില്‍ നിന്ന് എനിക്ക് ആനന്ദം കൈവന്നിരിക്കുന്നു. എന്തെന്നാല്‍ നിങ്ങളുടെ നിത്യരക്ഷനില്‍ നിന്ന് നിങ്ങള്‍ക്ക് ഉടന്‍ കാരുണ്യം ലഭിക്കും. ഞാന്‍ നിങ്ങളെ ദു:ഖത്തോടും വിലാപത്തോടും കൂടെ അയച്ചു ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെ എനിക്ക് നിങ്ങളെ ദൈവം എന്നേക്കുമായി തിരികെ നല്കും. സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്ക് നല്കുന്ന രക്ഷ അവര്‍ ഉടന്‍ കാണും. മഹാപ്രതാപത്തോടും നിത്യനായവന്റെ തേജസോടും കൂടെ അത് നിങ്ങള്‍ക്ക് ലഭിക്കും.
അതെ നമുക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കാം. അവിടുന്ന് നമ്മെ രക്ഷിക്കും. ശത്രുകരങ്ങളില്‍ നിന്ന് ,അവരുടെ ശക്തിയില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യും.