ക്രിസ്തുമസിന്റെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം സഭ കുഞ്ഞിപ്പൈതങ്ങള്‍ക്കുവേണ്ടി ഒരു ദിനം ആചരിക്കുന്നു. ക്രിസ്തുവിന്റെ ജീവനു വേണ്ടി കൊല്ലപ്പെട്ട നിഷ്‌ക്കളങ്ക ജീവനുകളെ ആദരിക്കാനുള്ള ദിനം. ഇന്നും അനേകം കുഞ്ഞുങ്ങള്‍ മറ്റ് പല വിധത്തിലും കൊല്ലപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഇല്ലാതാകുന്നുണ്ട്. അബോര്‍ഷന്‍, ഗര്‍ഭം അലസല്‍ ഇങ്ങനെ പലവിധത്തില്‍…
ഇങ്ങനെ ഇല്ലാതാകുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ നമ്മെ ഭാരപ്പെടുത്തേണ്ടതാണ്. ഈ ലോകത്തിന് മികച്ച സംഭാവനകള്‍ നല്കാന്‍ കഴിയുമായിരുന്ന എത്രയോ കുഞ്ഞുങ്ങളാണ് ഇല്ലാതായത്. ആ കുഞ്ഞുങ്ങളെ നാം ഈ ദിനത്തില്‍ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അതുപോലെ നമ്മുക്ക് തന്നെ ചില കുഞ്ഞുങ്ങളെ ഇതുപോലെ നഷ്ടപ്പെട്ടുപോയിട്ടുമുണ്ടാവാം. എന്തായാലും ഭൂമിയില്‍ ജീവിക്കാന്‍ അവസരം കിട്ടാതെ മരണമടഞ്ഞ ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി നമുക്ക് ഇന്നേ ദിനം ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. അതിലൊന്നാണ് സെമിത്തേരി സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നത്. പല വിദേശരാജ്യങ്ങളിലും സെമി്‌ത്തേരികളില്‍ അജാതശിശുക്കള്‍ക്കുവേണ്ടിയുള്ള സ്മാരകങ്ങളുണ്ട്.
അവരെ അടക്കിയ സ്ഥലത്ത് പോകുക. അവിടെ നിശ്ശബ്ദം പ്രാര്‍ത്ഥിക്കുക. 139 ാം സങ്കീര്‍ത്തനം സാവധാനം വായിച്ച് ധ്യാനിക്കുക.
കുട്ടികള്‍ നഷ്ടമായ മാതാപിതാക്കളെ അറിയാമെങ്കില്‍ അവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ആശ്വാസം നല്കിക്കൊണ്ട് കത്തെഴുതുകയും ചെയ്യുക. ഹ്രസ്വകാലം മാത്രമേ അവര്‍ കൂടെയുണ്ടായിരുന്നുള്ളൂവെങ്കിലും ആ ജീവിതത്തിന്റെ ധന്യത ഓര്‍ത്ത് ദൈവത്തിന് നന്ദിപറയുക. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരാളുണ്ടായതോര്‍ത്ത് ദൈവത്തെ സ്തുതിക്കുക. ദൈവത്തെ ചോദ്യം ചെയ്യാതിരിക്കുക.
ദൈവത്തിന്റെ നന്മ അപാരമാണ്. വെറും മാനുഷികബുദ്ധികൊണ്ട് നമുക്ക് അതിനെ പരിമിതപ്പെടുത്താനാവില്ല. ദൈവം നന്മയായിട്ടുള്ളതേ നമുക്കുവേണ്ടി ചെയ്യൂ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകുക.