Saturday, December 7, 2024
spot_img
More

    ഇറാനിലെ ക്രൈസ്തവ തടവുകാര്‍ക്ക് പത്തുദിവസത്തെ അവധി

    ഇറാന്‍: ക്രൈസ്തവ തടവുകാര്‍ക്ക് പത്തുദിവസത്തെ അവധി നല്കിക്കൊണ്ട് ഇറാന്‍ ഭരണകൂടം ഉത്തരവിറക്കി. ക്രിസ്തുമസും ന്യൂഇയറും ആഘോഷിക്കാന്‍ വേണ്ടിയാണ് അവധി നല്കിയിരിക്കുന്നത്. ഇറാനിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നല്കിയിരിക്കുന്ന അപൂര്‍വ്വമായ ആനൂകൂല്യമാണ് ഇത്.

    ഇറാനിലെ 83 മില്യന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ജനുവരി ആറിനാണ് ഇറാനിലെ ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഇവിടെയുള്ള ക്രൈസ്തവര്‍ ഭൂരിപക്ഷവും അര്‍മേനിയക്കാരാണ്.

    മുസ്ലീം വിശേഷാവസരങ്ങളില്‍ മുസ്ലീം തടവുകാര്‍ക്ക് പ്രത്യേക ഇളവുകള്‍ നേരത്തെ നല്കിയിരുന്നുവെങ്കിലും ക്രൈസ്തവന്യൂനപക്ഷത്തിന് ഇത്തരത്തിലുള്ള ആനൂകൂല്യം നല്കുന്നത് ആദ്യമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!