വിശുദ്ധ പാദ്രെ പിയോ ദിവസവും ചൊല്ലിയിരുന്ന പ്രാര്‍ത്ഥനകളിലൊന്നായിരുന്നു തിരുഹൃദയത്തോടുള്ള നൊവേന. തിരുഹൃദയത്തിന്റെ തിരുനാളിന് മുന്നോടിയായിട്ടാണ് നൊവേന ചൊല്ലിപ്രാര്‍ത്ഥിക്കേണ്ടത്.
എങ്കിലും വര്‍ഷത്തിലെ എല്ലാ ദിവസവും തിരുഹൃദയ നൊവേന ചൊല്ലുന്നത് കൂടുതല്‍ അനുഗ്രഹദായകവും നമ്മുടെ നിയോഗങ്ങള്‍ക്ക് മേല്‍ ദൈവത്തിന്റെ കൃപ വര്‍ഷിക്കപ്പെടാനും കാരണമാകും. തന്നോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചവരുടെ നിയോഗങ്ങള്‍ക്ക് വേണ്ടി പാദ്രെ പിയോ തിരുഹൃദയ നൊവേന ചൊല്ലിയാണ് പ്രാര്‍ത്ഥിച്ചിരുന്നതെന്നും മറക്കരുത്.
തിരുഹൃദയ ഭക്തി പ്രചരിപ്പിച്ച വിശുദ്ധ മാര്‍ഗററ്റ് മേരി അലോക്കെയാണ് ഈ നൊവേന രചിച്ചത്.