Friday, December 27, 2024
spot_img
More

    ക്രൈസ്തവര്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യം; അധികാരികള്‍ കണ്ണ് തുറക്കണം: കെസിബിസി

    കൊച്ചി: ക്രൈസ്തവര്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്ഉള്ളതെന്നും വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധത പടരുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ അധികാരികള്‍ കണ്ണ് തുറക്കണമെന്നും കെസിബിസി.
    കഴിഞ്ഞ ഏതാനും ചില ദിവസങ്ങള്‍ക്കിടയില്‍ മാത്രം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ക്രൈസ്തവര്‌ക്കെതിരെയുള്ള വിവിധ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കെസിബിസിയുടെ പ്രസ്താവന.

    തേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വര്‍ദ്ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിര്‍മ്മാണങ്ങളും ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതുമാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതും അത്തരം നിയമങ്ങള്‍ പരിഗണനയിലുള്ളതുമായ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും കത്തോലിക്കാ വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് . മിക്കവാറും ആക്രമണങ്ങള്‍ക്ക് മുമ്പ് മതപരിവര്‍ത്തണമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന അക്രമങ്ങള്‍ക്കും കെട്ടിച്ചമച്ച കേസുകള്‍ക്കും പിന്നില്‍ ചില ഗൂഢാലോചനകള്‍ സംശയിക്കാവുന്നതാണ്.

    ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും ഈ രാജ്യത്ത് അരക്ഷിതാവസ്ഥ അധികരിച്ചുവരുന്നതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്നത് അപമാനകരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളില്‍ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തര്‍ക്കും ഒട്ടേറെ വൈദികര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും നടപടികള്‍ സ്വീകരിക്കണം. പ്രസ്താവന പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!