വത്തിക്കാന്‍ സിറ്റി: ഇന്ന് ദൈവമാതാവിന്റെ തിരുനാള്‍ ആചരിക്കുമ്പോള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുകയില്ല. കഠിനമായ വാതവേദന മൂലം പാപ്പ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പാപ്പായ്ക്ക് പകരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ദിവ്യബലിക്ക് കാര്‍മ്മികനായിരിക്കും. കര്‍ദിനാള്‍ ജൊവാവാനി മാര്‍പാപ്പായുടെ സന്ദേശം വായിക്കും. എന്നാല്‍ ത്രികാല പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്കുമെന്നും അറിയിച്ചിട്ടുണ്ട്.